Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDRaid

വീ​ണ​യ്ക്ക് വേ​റെ​യും ക​മ്പ​നി; ഇ​ഡി പിടിച്ചെടുത്ത രേ​ഖ​ക​ളിൽ ഞെ​ട്ടി​ക്കു​ന്ന വിവരങ്ങൾ

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്ക് വേ​റെ​യും ക​മ്പ​നി ഉ​ള്ള​താ​യി സൂ​ച​ന. എ​ക്സാ​ലോ​ജി​ക്ക് സൊ​ല്യൂ​ഷ​ൻ​സി​ന് പു​റ​മെ​കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ർ ചെ​യ്ത ലേ​ക്ക​ര്‍ ഇ​ന്ത്യ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി വീ​ണ​യു​ടെ​താ​ണെ​ന്ന് ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചു. ക​മ്പ​നി​യു​ടെ 15,57,414 രൂ​പ മ​ര​വി​പ്പി​ച്ചു.

സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ സ്വ​ത്തു ക​ണ്ടു​കെ​ട്ട​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​റി​റ്റി​ക്ക് മു​മ്പ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ലേ​ക്ക​ര്‍ ഇ​ന്ത്യ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി​യു​ടെ​യും ഉ​ട​മ​യാ​ണ് വീ​ണ എ​ന്ന് പ​റ​യു​ന്ന​ത്. വീ​ണ​യു​ടെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ 1,37,088 രൂ​പ​യും എ​ക്സാ​ലോ​ജി​ക്കി​ന്‍റെ 27,585 രൂ​പ​യും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

മേ​യ് 27ന് ​പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കേ​സി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മൊ​ഴി​ക​ളും വ്യാ​ജ ഇ​ൻ​വോ​യ്സു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ളും പു​റ​ത്തു​വ​ന്നു. പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ന്‍റെ പേ​രി​ലാ​ണ് വീ​ണ​യ്ക്കും ക​മ്പ​നി​ക്കും പ​ണം ന​ൽ​കി​യ​തെ​ന്ന് ശ​ശി​ധ​ര​ൻ ക​ർ​ത്ത മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ന​ൽ​കാ​ത്ത സേ​വ​ന​ത്തി​ന്‍റെ ഇ​ൻ​വോ​യ്സ് ഐ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ച​തെ​ന്നും വ്യാ​ജ ഐ​ടി സേ​വ​ന​ത്തി​ന്‍റെ ക​രാ​റും ക​ർ​ത്ത​യു​മാ​യു​ള്ള ഇ​മെ​യി​ൽ ഇ​ട​പാ​ടു​ക​ളും ഐ​ഫോ​ൺ വ​ഴി​യാ​യി​രു​ന്നു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച​ല്ല പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up